തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ ഒളിവിൽ കഴിയുന്നതിനിടെ വീട്ടിലേക്ക് ഫോൺ വിളിച്ചതായി സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നെന്നും, എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞു പറഞ്ഞതായും അവർ വ്യക്തമാക്കി.
" മൂന്ന് ദിവസം മുന്‍പ് തന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി പറഞ്ഞ് സന്ദീപ് കരഞ്ഞു. ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കണമെന്നും പറഞ്ഞു. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബരക്കാര്‍ പഴയത് വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും മാദ്ധ്യമങ്ങളെ അറിയിക്കണമെന്നും പറഞ്ഞതായും" സന്ദീപിന്റെ അമ്മ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.