
വടോദര: സ്‌റ്രാന്റ് അപ് കൊമേഡിയൻ അഗ്രിമ ജോഷ്വക്കെതിരെ ബലാൽസംഗ ഭീഷണി മുഴക്കിയ വടോദര സ്വദേശി അറസ്‌റ്രിലായി. ബൊളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇയാൾ ഇത്തരത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്തത്. വീഡിയോ കണ്ട
നടി വിവരം ശ്രദ്ധയിൽ പെടുത്തി പോസ്‌റ്റ് ചെയ്‌തതോടെ ദേശീയ വനിതാ കമ്മിഷൻ, ഗുജറാത്ത് പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.