കൊവിഡ് ഭീതി തുടങ്ങിയതു തൊട്ട് മിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ്. പഴയ ചിത്രങ്ങളും, ലോക്ക് ഡൗൺ വിശേഷങ്ങളുമൊക്കെ ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കലാണ് മിക്കവരുടെയും ഇപ്പോഴത്തെ ഹോബി. അതിൽ ചിലതൊക്കെ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നടി പാർവതി തിരുവോത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡിഗ്രി കാലഘട്ടത്തിൽ ഉള്ള ഒരു ഫോട്ടോയാണ് നടി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
ക്ലാസ് റൂമിൽ ഒരു കൂട്ടുകാരിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നേരത്തെ കുട്ടിക്കാലത്തെ ചിത്രങ്ങളും പാർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതും വൈറലായിരുന്നു.