താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണിന്ന്. അപ്പു എന്ന് വിളിക്കുന്ന പ്രണവിന്റെ ജന്മദിനത്തിൽ മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'എന്റ മകൻ ഇപ്പോൾ പണ്ടത്തെപ്പോലെ കുഞ്ഞല്ല. നീ നല്ലൊരു വ്യക്തിയായി വളർന്നു വരുന്നതിൽ അഭിമാനം തോന്നുന്നു.'മോഹൻലാൽ കുറിച്ചു. കൈക്കുഞ്ഞായ പ്രണവിന്റെ കവിളിൽ മുത്തം വയ്ക്കുന്ന ചിത്രവും, മകനൊപ്പമുള്ള പുതിയൊരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് 'ഒന്നാമൻ' എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് പ്രണവ് സിനിമ ലോകത്തേക്ക് കാലെടുത്ത്‌വയ്ക്കുന്നത്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നായകനായി മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തി.