san

കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്നയേയും സന്ദീപിനെയും ഹാജരാക്കാൻ എൻ ഐ എ കോടതി ഉത്തരവിട്ടു.ഇരുവരെയും കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇവരെ പാർപ്പിച്ചിരിക്കുന്ന കൊവിഡ് കെയർ സെന്ററിലേക് മെയിൽ അയച്ചു.ഉച്ചയോടു കൂടി ഇരുവരെയും എൻ ഐ എ കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ കൊവി​ഡ് പരി​ശോധനാ ഫലം നെഗറ്റീവാണ് . അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേർത്തു.എഫ് ഐ ആർ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.

അതിനിടെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്.
ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയിൽ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാൾ സമർപ്പിക്കും.