തിരുവനന്തപുരം:സ്വർണക്കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു ഡി എഫ് തീരുമാനം.സ്പീക്കറെ നീക്കാനും പ്രമേയം കൊണ്ടുവരും. മുഖ്യമന്ത്രിക്കെതിരെ സമയം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
'' മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.സമരങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുകൊണ്ടായിരിക്കു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. സർക്കാർ സ്വീകരിച്ച എല്ലാ പ്രതിരോധ നടപടികളും പാളിയിരിക്കുകയാണ്. ഇൗ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവും യു ഡി എഫും ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ -ബെന്നി ബഹനാൻ വ്യക്തമാക്കി.