ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി ബി എസ് ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലമറിയാം. ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കുകയും ചെയ്‌തിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
88.78 ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം വിജയത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചര ശതമാനത്തിന്റെ വർദ്ധനയുണ്ട്. ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം.