video

കണ്ടാൽ ഇളം പിങ്കും, വെളുപ്പും നിറം കലർന്ന നല്ല ചന്തുമള‌ള പൂവ് പൊലെ. ഒരു ഇലയുടെ പുറത്ത് നടക്കുകയാണ് ആ പ്രാണി. ഓർക്കിഡ് പൂവ് പൊലെ ഭംഗിയുള‌ള ശരീരമായതുകൊണ്ട് തൊഴുകൈയൻ പ്രാണി വിഭാഗത്തിൽ പെട്ട ഇവയെ ഓർക്കിഡ് മാൻഡിസ് എന്നാണ് വിളിക്കുന്നത്. 'വാക്കിംഗ് ഓർക്കിഡ്സ്' എന്നും വിളിപ്പേരുണ്ട്.

മാംസഭോജികളായ തൊഴുകൈയൻ പ്രാണികൾ പൂവിനടുത്ത് പതുങ്ങിയിരിക്കയും അതിനരികിൽ വരുന്ന പ്രാണികളെ തൊഴുത് നിൽക്കുന്നതുപോലെ പിടിച്ചിരിക്കുന്ന കൈകൊണ്ട് ഞൊടിയിടയിൽ പിടികൂടി ശാപ്പിടുകയും ചെയ്യും. ഇന്ത്യൻ ഫോറസ്‌റ്റ് സർ‌വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ പ്രാണിയുടെ പത്ത് സെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന ഒരു വീഡിയോ ട്വിറ്റ‌റിൽ പോസ്‌റ്റ് ചെയ്തു. മണിക്കൂറുകൾക്കകം 12,500ഓളം പേരാണ് ഇത് കണ്ടത്. ആയിരക്കണക്കിന് പേർ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്‌തു.

Walking orchids💚

These are insects known as Orchid Mantis. Seen in western ghats of India. Incredible Nature.. pic.twitter.com/CgYeGRHv97

— Susanta Nanda IFS (@susantananda3) July 13, 2020

നമ്മുടെ നാട്ടിൽ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രാണിയാണിതെന്ന് നന്ദ പറയുന്നു. പുഷ്‌പങ്ങളുടെ ആകൃതിയുള‌ള നിരവധി തൊഴുകൈയൻ പ്രാണികളുണ്ട്. അവയിലൊന്നാണ് ഓർക്കിജ് മാൻഡിസ്.