lulu-mall

കൊച്ചി: ലുലുമാൾ താത്ക്കാലികമായി അടച്ചിട്ടു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലുമാൾ അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലുലു മാള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.

ഞായറാഴ്ച തൃക്കാക്കര ഡിവിഷനിലെ 33 മഠത്തിപ്പറമ്പില്‍ ലെയിന്‍, കെന്നഡി മുക്ക്, ചേരാനെല്ലൂര്‍ വാര്‍ഡ് 9ലെ പള്ളി റോഡ് ഏരിയ. ചൂര്‍ണിക്കര വാര്‍ഡ് 15, ചെങ്ങമനാട് വാര്‍ഡ് 12 എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ ഇന്നലെ 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.