zaha-

ലണ്ടൻ: പ്രിമിയർ ലീഗ് ക്ലബ് ക്രിസ്റ്രൽ പാലസിന്റെ ഐവറി കോസ്റ്റ് താരം വിൽഫ്രഡ് സാഹക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പന്ത്രണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം പ്രിമിയർ ലീഗിൽ നടന്ന ക്രിസ്റ്റൽ പാലസും ആസ്റ്രൺ വില്ലയും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് സാഹയെ വംശീയ അധിക്ഷേപിച്ചു കൊണ്ടുള്ള മൂന്ന് മെസേജുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പന്ത്രണ്ടുകാരൻ പോസ്റ്ര് ചെയ്തത്. ആസ്റ്രൺ വില്ലയുടെ ആരാധകനാണ് പന്ത്രണ്ടുകാരൻ. ഈ അധിക്ഷേപ പോസ്റ്രുകൾ സാഹ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്ര് ചെയ്തതോടെയാണ് സംഭവം വിവാദമായത്. സംഭവുമായി ബന്ധപ്പെട്ട് പാലസും വില്ലയും തമ്മിലുള്ള മത്സരശേഷം സോളിഹുള്ളിലുള്ള പന്ത്രണ്ടുകാരനെ കസ്റ്രഡിയിൽ എടുത്തതായി വെസ്റ്ര് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ആസ്റ്രൺ വില്ല ക്ലബ് വംശീയ അധിക്ഷേപം തങ്ങളുടെ രീതിയല്ലെന്ന് അറിയിച്ചു. വിഷയത്തിൽ സാഹയ്ക്കൊപ്പമാണെന്നും അവർ അറിയിച്ചു.