ടെക്സാസ്: ഹോളിവുഡ് നടിയും മോഡലുമായ കെല്ലി പ്രസ്റ്റൺ അന്തരിച്ചു. 57 വയസായിരുന്നു. രണ്ടു വർഷമായി ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കെല്ലിയുടെ ഭർത്താവും നടനുമായ ജോൺ ട്രവോൾട്ടയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കെല്ലിയുടെ മരണ വിവരം പങ്കുവച്ചത്. 1980കളിൽ മോഡലായാണ് കെല്ലി തന്റെ ഹോളിവുഡ് ജീവിതം ആരംഭിച്ചത്. മികച്ചൊരു കഥാപാത്രം കിട്ടാൻ അഞ്ചു വർഷം വേണ്ടിവന്നു. ടീൻ ഫ്ളിക്, മിസ്ചീഫ്, ട്വിൻസ്, ഡെത്ത് സെന്റൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ഗോട്ടിയാണ് അവസാന ചിത്രം. അമേരിക്കൻ നടനായ കെവിൻ കേജിനെയാണ് കെല്ലി ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധം രണ്ടു വർഷം മാത്രമേ നീണ്ടുള്ളൂ. നാലു വർഷങ്ങൾക്കു ശേഷം 1991ൽ ജോണിനെ വിവാഹം കഴിച്ചു. എല്ലാ ബ്ളിയു, ബെഞ്ചമിൻ, പരേതനായ ജെറ്റ് ട്രവോൾട്ട എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.