patient

ഉത്തര്‍പ്രദേശ്:കൊവിഡ്19 ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു.ഒരു മണിക്കൂർ കഴിഞ്ഞ് കണ്ട് പിടിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ,പാൻ മസാല കഴിക്കാൻ പോയതാണ്. 35 കാരനായ യുവാവ് ആണ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജിന്റെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുമാണ് ആണ് യുവാവ് രക്ഷപ്പെട്ടത്.ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പാന്‍ മസാല കഴിക്കാന്‍ വേണ്ടി താന്‍ ബന്ധുവിന്റെ വീട്ടില്‍ പോയിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വൈകുന്നേരം 4.30 ഓടെ പ്രധാന ഗേറ്റ് വഴിയാണ് ഇയാാള്‍ രക്ഷപ്പെട്ടത്. രോഗികള്‍ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച് ഒരാള്‍ ഓടിപ്പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ആശുപത്രിക്ക് അടുത്തുള്ള കടകളില്‍ നിന്നും പാന്‍ മസാല ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് യുവാവ് ഗാന്ധി നഗറിലേക്ക് പോയി. അവിടെ നിന്ന് പാന്‍മസാല കഴിച്ച ശേഷം യുവാവ് പോയത് ബന്ധുവിന്റെ വീട്ടിലേക്ക് ആയിരുന്നു. രോഗിയെ കാണാതായതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ആണ് ഇയാളെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.യുവാവിനെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.