mexico

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 35,000 കടന്നു. ഇതോടെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയെ മറികടന്ന് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് മെക്സിക്കോ.

യു.എസ്, ബ്രസീൽ, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് കൊവിഡ് മരണസംഖ്യയിൽ മെക്സിക്കോയ്ക്ക് തൊട്ടുമുന്നിലുള്ളത്. 299,750 പേരാണ് മെക്സിക്കോയിൽ ആകെ രോഗ ബാധിതരായുള്ളത്. 35,006 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ 9 എണ്ണത്തിൽ രോഗവ്യാപനം അതീവരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,482 പുതിയ കൊവിഡ് കേസുകളും 276 മരണവുമാണ് മെക്സിക്കോയിൽ റിപ്പോർട്ട് ചെയ്തത്.