ലണ്ടൻ: രണ്ടായിരം വർഷം പഴക്കമുള്ള പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങൾ അടക്കമുള്ള വൻ പുരാവസ്തുശേഖരം ബക്കിംഗ്ഹാം ഷെയറിലെ വെൻഡോവറിനടുത്തുള്ള വെൽവിക് ഫാമിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. പ്രൊജക്ട് ആർക്കിയോളജിസ്റ്റായ ഡോ. റേച്ചൽ വുഡ്, ഈ മരണത്തെ നിഗൂഡമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഭയാനകമായ കണ്ടെത്തലുകളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനേകം ടൺ ഭാരമുള്ള പാറക്കഷ്മങ്ങളും തടികളും കൊണ്ടുള്ള സ്മാരകവും റോമൻ ശൈലിയിലുള്ള ശ്മാശനവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. നവീനശിലായുഗത്തിനും മദ്ധ്യകാലഘട്ടത്തിനും ഇടയിലേതായി കണ്ടെടുത്തുള്ള അനേകം ശേഷിപ്പുകളുടെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്. 4000 വർഷങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ വളരെ വലിയൊരു നാഴികക്കല്ലാണ് - ഡോ. വുഡ് പറഞ്ഞു. വെങ്കലയുഗം മുതൽ ഇരുമ്പുയുഗം വരെയുള്ള കാലഘട്ടത്തിലെ ഗാർഹിക അധിനിവേശത്തിന്റെ കഥപറയുന്ന തെളിവുകളും ബെർമ്മിംഗ്ഹാംഷെയറിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. വിലയേറിയ ലെഡ് ശവപ്പെട്ടിയിൽ അടക്കംചെയ്തിട്ടുള്ള മൃതദേഹാവശിഷ്ടങ്ങളും ഇത്തരത്തിൽ കണ്ടെത്തിയവയിലുണ്ട്.