franko

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്‌ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യം റദ്ദാക്കി. കോടതിയിൽ തുടർച്ചായായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കോട്ടയം അഡീഷണൽ പ്രിൻസിപ്പൾ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ കോടതിയിൽ ഹാജരാകാതിരുന്നത്. പലകാരണങ്ങളായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുടർന്നാണ് കടുത്തനടപടിയിലേക്ക് കോടതി കടന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യക്കാർക്കെതിരെ പ്രത്യേക കേസെടുക്കാനും കോടതി ഉത്തരവായിട്ടുണ്ട്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ നോട്ടീസും പുറപ്പെടുവിച്ചു. ജില്ലാ സെഷൻസ് ജഡ്‌ജി ഗോപകുമാറാണ് നടപടി സ്വീകരിച്ചത്.