ബെയ്ജിംഗ്: കൊവിഡ് ദുരിതത്തിന് പിന്നാലെ ചൈനയിൽ രൂക്ഷമായ വെള്ളപ്പൊക്കം. ഇതുവരെ 141 പേരെ കാണാതായി. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 25 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 2800 കെട്ടിടങ്ങൾ നശിച്ചെന്നും ഇതുവരെ 1200 കോടി ഡോളറിന്റെ നഷ്ടം നാടിനുണ്ടായെന്നും അധികൃതർ പറയുന്നു. യാങ്സെ ഉൾപ്പെടെയുള്ള പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രസിഡന്റ് ഷി ജിൻ പിങ് ജനങ്ങളോട് അഭ്യർത്ഥിച്ചു.