letta

കൊച്ചി: സിനിമ ക്യാരക്ടര്‍ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് സേതു ശിവാനന്ദന്‍ സംവിധാനം ചെയ്ത 'ലെറ്റ' ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലോക്ക് ഡൗണിന്റെ എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ച് നിര്‍മ്മിച്ച ഒരു ഷോര്‍ട്ട് ഫിലിമാണ് 'ലെറ്റ'. ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന ഷോർട്ട് ഫിലിം ഹൊറര്‍ മൂഡിലുള്ളതാണ്.

അബി പി. റോബിൻ ആണ് ക്യാമറ ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഭിലാഷ് വിശ്വനാഥാണ്. സ്വാതി യതീഷ്, ധനീഷ് മുതലായവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച സൗണ്ട് എഫക്ട്‌സാണ് ഷോര്‍ട് ഫിലിമിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കുറച്ച് സമയം കൊണ്ട് തന്നെ ഒരു ഹൊറര്‍ ഫീല്‍ ചിത്രം നൽകുന്നു. ക്യാമറയും,എഡിറ്റിംഗും മികച്ചതായി നിൽക്കുന്നു. ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.