പൊടിതട്ടിയെടുക്കണം മസിലും... നാല് മാസത്തോളമായി അടഞ്ഞു കിടക്കുകയാണ് ജിംനേഷ്യങ്ങൾ. ലോക്ക് ഡൗണിന് ശേഷം പല മേഖലകൾക്കും പ്രവർത്തനാനുമതി ലഭിച്ചെങ്കിലും കൊവിഡ് വ്യാപനത്തിൽ കുറവൊന്നുമില്ലാത്തതിനാൽ ജിംനേഷ്യങ്ങൾക്ക് ഇത് വരെ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. മലപ്പുറം കോട്ടക്കുന്നിനടുത്ത ലൈഫ് ഗിയർ ജിംനേഷ്യം വൃത്തിയാക്കാനെത്തിയ ട്രെയിനർ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് നോക്കുന്നു.