ലെസ്റ്റർ സിറ്റിക്ക് തോൽവി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഴ്സനലിനെ തോൽപ്പിച്ച് ടോട്ടൻഹാം എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചിട്ടും ആഴ്സനൽ തോൽവിയേറ്റു വാങ്ങുകയായിരുന്നു.
16-ാം മിനിട്ടിൽ അലക്സാണ്ടർ ലക്കാസറ്റെയിലൂടെയാണ് ആഴ്സനൽ സ്കോർ ചെയ്തത്. എന്നാൽ19-ാം മിനിട്ടിൽ സൺ ഹ്യൂംഗ് മിൻ സമനില നേടിയെടുത്തു.81-ാം മിനിട്ടിൽ ആൾഡർവെയറാൾഡാണ് ടോട്ടൻഹാമിന്റെ വിജയഗോൾ നേടിയത്.
ഇൗ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 52 പോയിന്റായ ടോട്ടൻഹാം ആഴ്സനലിനെ മറിക
ന്ന് പട്ടികയിൽ എട്ടാമതെത്തി.ആഴ്സനൽ 35 മത്സരങ്ങളിൽ നിന്ന് 50പോയിന്റുമായി ഒൻപതാമതേക്ക് താഴ്ന്നു.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ബേൺമൗത്തിനോട് 1-4ന് തോറ്റ ലെസ്റ്റർ സിറ്റിക്ക് ചെൽസിയിൽ നിന്ന് മൂന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള സുവർണാവസരം നഷ്ടമായി.ബേൺമൗത്തിന് വേണ്ടി സൊളാങ്കെ രണ്ട് ഗോൾ നേടിയപ്പോൾ സ്റ്റാൻസിലാസ് പെനാൽറ്റിയിൽ നിന്ന് സ്കോർ ചെയ്തു. ഇവാൻസ് സെൽഫ് ഗോളും സമ്മാനിച്ചു.ജെറമി വാർഡിയാണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്.
35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായാണ് ലെസ്റ്റർ നാലാമത് തുടരുന്നത്. മൂന്നാമതുള്ള ചെൽസിക്ക് 60 പോയിന്റുണ്ട്.