de

സിംഗപ്പൂർ: കൊവിഡ് നിയമങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ പത്ത് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ച് സിംഗപ്പൂർ.

സിംഗപ്പൂരിൽ കൊവിഡ് പ്രതിരോധനത്തിന്റെ ഭാഗമായുള്ള വിലക്കുകളും നിയന്ത്രണങ്ങളും വളരെ കർശനമാണ്. അത് തെറ്റിച്ച് സാമൂഹിക ഇടപെടൽ നടത്തിയതിനാണ് ഇവരെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ഏപ്രിലിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പാർട്ടി നടത്തിയവരെയും അതിൽ പങ്കെടുത്തവരെയുമാണ് നാടുകടത്തിയത്. ഇവർക്ക് തിരികെ സിംഗപ്പൂരിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.