broad

സതാംപ്ടൺ : വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തി വിവാദം സൃഷ്ടിച്ച പേസർ സ്റ്റുവർട്ട് ബ്രോഡിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കുമെന്ന് ഒരു ഉറപ്പും നൽകാനാവില്ലെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം കോച്ച് ക്രിസ് സിൽവർ വുഡ് പറഞ്ഞു.ഒഴിവാക്കിയതിൽ തനിക്ക് ദേഷ്യവും നിരാശയുമുണ്ടെന്നാണ് ബ്രോഡ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം ബ്രോഡിനെ ഒഴിവാക്കിയതാണ് ഒന്നാം ടെസ്റ്റിലെ തോൽവിക്ക് കാരണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.