idbp

തിരുവനന്തപുരം: ആലപ്പുഴ നൂറനാട്ടുള്ള ഇന്ത്യ ടിബറ്റൻ ബോഡർ പൊലീസ്(ഐ.ടി.ബി.പി)

ക്യാമ്പ്‌ കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ആശങ്കയിൽ. ഇന്നലെ മാത്രം ഇവിടെ 77 പേർ രോഗബാധിതരായി. ഇന്നലെ കൂടുതൽ പേർ രോഗബാധിതരായത് ആലപ്പുഴയിലാണ് (119).

തിരുവനന്തപുരം (57), കൊല്ലം, മലപ്പുറം (20 വീതം), പത്തനംതിട്ട (14), കണ്ണൂർ (9) , ആലപ്പുഴ, കോഴിക്കോട്, എറണാകുളം (5 വീതം), കോട്ടയം (3) , തൃശൂർ (2) , ഇടുക്കി (1)എന്നിങ്ങനെയാണ് സമ്പർക്ക രോഗികൾ.

രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി

കൊല്ലം - പോരുവഴി (കണ്ടയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), നെടുമ്പന (4, 6), പാലക്കാട് - പെരുമാട്ടി (2, 3), അലനല്ലൂർ (17), വയനാട് - മീനങ്ങാടി (15, 16), കണ്ണൂർ - കൻേറൺമെൻറ് ബോർഡ് (2, 3), ഇടുക്കി - രാജക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 223 ഹോട്ട് സ്‌പോട്ടുകൾ.