കൊച്ചി: 20 പൈസയോ 25 പൈസയോ കൈയില്‍ ഉണ്ടോ? നല്ല വില ലഭിച്ചേക്കാം.ഏകദേശം 86,000 രൂപ വരെ. വിശ്വാസം വരുന്നില്ലേ? സംഭവം സത്യമാണ്. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്കാര്‍ട്ടിലാണ് പഴയ 20 പൈസ നാണയത്തിന് 86,349 രൂപയില്‍ വില്‍പ്പനയ്ക്കിട്ടത്.1986-ല്‍ പുറത്തിറക്കിയ 20 പൈസയാണ് ഞെട്ടിക്കുന്ന വിലയ്ക്ക് ഫ്ലിപ്കാര്‍ട്ട് വില്‍ക്കാൻ വെച്ചിരിക്കുന്നത്.
പലിശ ഇല്ലാതെയുള്ള ഇ.എം.ഐ സൗകര്യവും ഫ്ലിപ്കാര്‍ട്ട് നൽകുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഇ.എം.ഐ പ്രകാരമാണെങ്കില്‍ മൂന്ന് മാസം മുതല്‍ 24 മാസം വരെയുള്ള വിവിധ പ്ലാനുകളുണ്ട്.
ഒ.എൽ.എക്‌സില്‍ 1970-ല്‍ പുറത്തിറക്കിയ 25 പൈസയ്ക്ക് 80,000 രൂപ വിലയിട്ടു കൊണ്ടുള്ള പരസ്യവും അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. 2011ല്‍ ആണ് 20 പൈസ നാണയം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പിന്‍വലിച്ചത്.1982- ല്‍ ആയിരുന്നു 20 പൈസ വിപണിയില്‍ എത്തിയത് എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 70,000 രൂപയ്ക്ക് ഇതിനു മുമ്പ് പഴയ 20 പൈസ ലേലത്തില്‍ പോയിരുന്നു. നിലവില്‍ 50 പൈസയില്‍ താഴെയുള്ള നാണയങ്ങള്‍ രാജ്യത്ത് വിനിമയത്തില്‍ ഇല്ല.