ഖാർതൂം: ഇസ്ലാമിക ഏകാധിപതി ഒമർ അൽ ബഷീറിനെ ഭരണത്തിൽ നിന്നും താഴെയിറക്കിയതോടെ രാജ്യത്തെ പിന്തിരിപ്പൻ നിയമങ്ങളെ ഉടച്ചുവാർത്തത് ആഫ്രിക്കൻ രാജ്യമായ സുഡാൻ. രാജ്യത്ത് ഇനി മുതൽ അമുസ്ലിങ്ങൾക്ക് മദ്യം കഴിക്കാം. എന്നാൽ പൊതുയിടത്തിൽ വച്ചോ സമാധാന അന്തരീക്ഷം നശിപ്പിച്ചുകൊണ്ടോ മദ്യം സേവിക്കാൻ പാടുള്ളതല്ല.
മാത്രമല്ല, ഇസ്‌ലാം മതം ഉപേക്ഷിച്ച് പോകുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമങ്ങളും രാജ്യം ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ ക്രൈസ്തവ മതവിശ്വാസികൾ ന്യൂനപക്ഷമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ എടുത്ത്കളഞ്ഞതിനോടൊപ്പം സുഡാനിലെ കുപ്രസിദ്ധമായ സ്ത്രീ ലിംഗച്ഛേദനം രാജ്യം സ്ത്രീ ലിംഗഛേദനം കുറ്റകരമാക്കി തീർത്തിട്ടുണ്ട്.
ഒമർ അൽ ബഷീറിന് ഭരണം നഷ്ടപ്പെട്ടതോടെ മുപ്പത് വർഷത്തിൽ കൂടുതൽ നീണ്ട രാജ്യത്തെ ഏകാധിപത്യ ഭരണത്തിനാണ് അന്ത്യമായത്. വൻപിച്ച ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് രാജ്യത്തെ ജനങ്ങൾ ബഷീറിനെ താഴെയിറക്കുന്നത്. ഇസ്ലാമിക ശക്തികളുടെ പിന്തുണയോടെയുള്ള ഭരണകൂട അട്ടിമറിയിലൂടെ 1989ലാണ് ഒമർ അൽ ബഷീർ രാജ്യത്തെ ഭരണാധികാരിയായി സ്ഥാനമേൽക്കുന്നത്.