shower

തണുത്ത വെള്ളത്തിൽ കുളിക്കാൻ പലർക്കും മടിയാണ്. എന്നാൽ ശുദ്ധമായ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് പലതരത്തിലും ഗുണം ചെയ്യും. തണുത്ത വെള്ളം ശരീരത്തിലേക്ക് വീഴുന്ന ഉടനെ ലഭിക്കുന്ന ഉണർവ് ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു.

ശരീരത്തിൽ ചൊറിച്ചിലുണ്ടാക്കുന്ന തരം ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ശുദ്ധമായ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ അനുയോജ്യമായ താപനില നിലനിറുത്താനും രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തണുത്ത വെള്ളത്തിലെ കുളി കഴുത്തിനും തോളിനും ചുറ്റുമുള്ള അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.