മേടം: പ്രവൃത്തികളിൽ നേട്ടം. മനസമാധാനമുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ഇടവം: കർമ്മമേഖലകളിൽ സജീവം. ആത്മവിശ്വാസമുണ്ടാകും. സ്വസ്ഥതയും സമാധാനവും.
മിഥുനം: സുരക്ഷാ പദ്ധതിയിൽ നിക്ഷേപം. നിയന്ത്രണങ്ങൾ പാലിക്കും. സ്വാർത്ഥ താത്പര്യങ്ങൾ വെടിയും.
കർക്കടകം: സംഭാഷണത്തിൽ നേട്ടം. തർക്കങ്ങൾ രമ്യമായി പരിഹരിക്കും. ആഗ്രഹസാഫല്യമുണ്ടാകും.
ചിങ്ങം: അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രശസ്തിപത്രം ലഭിക്കും. സഹപ്രവർത്തകരുടെ സഹായം.
കന്നി: ജോലികൾ ചെയ്തുതീർക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ബന്ധുസഹായമുണ്ടാകും.
തുലാം: ആത്മസംയമനം പാലിക്കും. വിട്ടുവീഴ്ച കാട്ടും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
വൃശ്ചികം: വാക്കുകൾ ഫലപ്രദമാകും. ഭക്ഷണം ക്രമീകരിക്കും. അസ്വസ്ഥത മാറും.
ധനു: ദൗത്യങ്ങൾ പൂർത്തീകരിക്കും. മുൻകോപം നിയന്ത്രിക്കും. അഹോരാത്രം പ്രവർത്തിക്കും.
മകരം: ആരോഗ്യം തൃപ്തികരം. സ്വയം പര്യാപ്തത ആർജിക്കും. വ്യവസായം നവീകരിക്കും.
കുംഭം: പ്രവർത്തന വിജയം, ഉദ്യോഗത്തിന് നിയമനാനുമതി. സമയബന്ധിതമായ പ്രവർത്തനങ്ങൾ.
മീനം: പാരമ്പര്യ പ്രവർത്തനങ്ങൾ. വിദഗ്ദ്ധോപദേശം തേടും. മാന്യമായ പെരുമാറ്റ രീതി.