തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വർണം. ജൂൺ 23 ,26 തീയതികളിൽ നയതന്ത്ര ബാഗ് എത്തിയത് അറ്റാഷെയുടെ പേരിലാണ്. ബാഗ് വിമാനത്താവളത്തിൽ നിന്ന് കെെപറ്റിയത് സ്വർണക്കടത്തിൽ പിടിയിലായ സരിത്താണ്. ദുബായിൽ നിന്ന് സ്വർണം അയച്ചത് ഫെെസൽ ഫരീദ് ആണെന്നാണ് വിവരം. സ്വർണം എത്തിച്ചത് മലപ്പുറം സ്വദേശി റമീസിന് വേണ്ടിയാണെന്നുമാണ് കണ്ടെത്തൽ.ആദ്യം എത്തിച്ചത് ഒമ്പത് കിലോ സ്വർണം. ജൂൺ 26ന് എത്തിച്ചത് 18 കിലോ സ്വർണമാണ്.
അതേസമയം നയതന്ത്ര ചാനലിലൂടെ സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വർണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവർത്തനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങൾക്കെന്ന് എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) കണ്ടെത്തി. പിടിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് രണ്ടു തവണയായി ഇതേ മാർഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വർണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തൽ.