black-money

കാസർകോട്: വാഹന പരിശോധനയ്ക്കിടെ മഞ്ചേശ്വരത്ത് കുഴൽ പണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന രണ്ട് കോടി രൂപയാണ് പിടികൂടിയത്. കാസകോട് കുമ്പള ദേശീയ പാതയിൽ നിന്നാണ്പണം പിടിച്ചെടുത്തത്. പണത്തിനൊപ്പം 20 പവൻ സ്വർണവും എക്സെെസ് പിടികൂടി. സംഭവത്തിൽ 2.87 കോടി രൂപയുമായി മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ(33) എക്സൈസ് അറസ്റ്റ് ചെയ്തു.

പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ കണ്ട സംശയത്തെ തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലിയില്‍ പണം കണ്ടെത്തിയത്.