covid-death

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്റെ മരണമാണ് കൊവിഡ് പരിശോധന ഫലത്തിൽ പോസിറ്റീവായത്. ജൂലായ് ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിക്കുന്നത്.

നേരത്തെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പായിപ്പാട് അമ്പിത്താഴത്തേതിൽ വീട്ടിൽ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയിൽ എം.ബി.ബി.എസ് വിദ്യാത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്.