തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ സർക്കാരിനെതിരെയുളള കോൺഗ്രസിന്റെയും ബി ജെ പിയുടെയും സമരത്തെ വിമർശിച്ച് മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സത്യസന്ധമായും ജനക്ഷേമകരവുമായി പ്രവർത്തിക്കുന്ന സർക്കാരിനെ സമരത്തിലൂടെ വിരട്ടാൻ നോക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എൻ ഐ എ, സി ബി ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ പലപ്പോഴും പക്ഷപാതപരമായി ഉപയോഗിച്ചിട്ടുളളവരാണ് കോൺഗ്രസും ബി ജെ പിയും എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിനെതിരെ സമരം ശക്തമാക്കാൻ യു ഡി എഫും ബി ജെ പിയും കഴിഞ്ഞദിവസങ്ങളിൽ തീരുമാനിച്ചിരുന്നു. സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരാനുമായിരുന്നു യു ഡി എഫ് തീരുമാനിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വപ്നയും കൂട്ടരും എൻ ഐ എ യുടെ പിടിയിലായി; റിമാൻഡിലുമായി. അന്വേഷണം മുന്നോട്ട് പോവുകയുമാണ്. ഇതിനിടയിൽ യു ഡി എഫും ബി ജെ പി യും എൻ ഐ എ, സി ബി ഐ എന്നൊക്കെപ്പറഞ്ഞ് എൽ ഡി എഫ് സർക്കാരിനെ വിരട്ടാൻ നോക്കുകയാണ്. ഈ സംവിധാനങ്ങളെയെല്ലാം പലപ്പോഴും പക്ഷപാതപരമായി ഉപയോഗിച്ചിട്ടുള്ളവരാണ് കോൺഗ്രസും ബി ജെ പിയും. സത്യസന്ധമായും ജനക്ഷേമകരവുമായി പ്രവർത്തിക്കുന്ന ഞങ്ങളെ വിരട്ടാൻ നോക്കണ്ട എന്നു മാത്രമേ ഇപ്പോൾ പറയുന്നുളളു.