scs

ബീജിംഗ്: അയൽരാജ്യങ്ങളുമായി ചൈന നടത്തുന്ന തർക്കങ്ങൾ നീതികരിക്കാനാകില്ലെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ പ്രസ്‌താവനക്കെതിരെ ചൈന. 'തങ്ങളുടെ അയൽരാജ്യങ്ങളുമായുള‌ള തർക്കത്തിൽ നേരിട്ട് ബന്ധമുള‌ള രാജ്യമല്ല അമേരിക്ക. എന്നിട്ടും അമേരിക്ക നിരന്തരം ഈ വിഷയങ്ങളിൽ ഇടപെടുകയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.' അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ദക്ഷിണ ചൈന കടലിലെ കടൽ തീരങ്ങൾ, ദ്വീപുകൾ മറ്റ് സവിശേഷമായ പ്രദേശങ്ങൾ എന്നിവയെല്ലാം തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് ഫിലിപ്പൈൻസ്, ജപ്പാൻ, തായ്‌വാൻ എന്നിങ്ങനെ വിവിധ അയൽരാജ്യങ്ങളുമായും ഭരണകൂടങ്ങളുമായും കാലങ്ങളായി ചൈനയുടെ തർക്കം ഇപ്പോഴും തുടരുകയാണ്.