പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ സിനിമ ചെയ്യാനൊരുങ്ങി സംവിധായകൻ ആർ.എസ്. വിമൽ. 'ധർമരാജ്യ' എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളുടെ സൂപ്പർതാരമാണ് നായകനായെത്തുന്നതെന്ന് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
'ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിക്കുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു നായക കഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ധർമരാജ്യ' വെർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ.മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം നിർമിക്കുക. പ്രാർത്ഥനകളോടെ' സംവിധായകൻ കുറിച്ചു.