സ്ത്രീയുടെയും മത്സ്യത്തിന്റെയും രൂപ സവിശേഷതകൾ അടങ്ങിയ മത്സ്യ കന്യകകൾ, ചിപ്പിക്കുളളിൽ ഒളിപ്പിച്ച മുത്തുകൾ, പവിഴപുറ്റുകൾ, കടലിനടിയിലെ നിധി തേടിയുളള മനുഷ്യന്റെ പ്രയാണങ്ങൾ. കടലുമായി ബന്ധപ്പെട്ട് അത്ഭുതകരവും ആകർഷകവുമായ നിരവധി കഥകൾ ഇങ്ങനെ നാം കേൾക്കാറുണ്ട്. എന്നാൽ ഈയിടെ സമൂഹമാദ്ധ്യമങ്ങളിൽ അത്തരത്തിൽ ഒരു അത്ഭുത വീഡിയോ വൈറലായി. മനുഷ്യമുഖം പോലെ തന്നെ മുഖമുളള ഒരു ജീവിയുടെതായിരുന്നു അത്. ചുണ്ടും, പല്ലുമെല്ലാം മനുഷ്യരുമായി ഏറെ സാമ്യമുണ്ട്. ഒരു മത്സ്യമാണ് മുഖസാദൃശ്യമുളള ആ ജീവി.
ട്രിഗർ ഫിഷ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു മത്സ്യത്തിന്റെ രണ്ട് ചിത്രങ്ങളാണ് വൈറലായത്. തങ്ങളുടെ വിഹാരമേഖലയിലെത്തുന്ന പരിചയമില്ലാത്ത മറ്റ് ജലജീവികളെയും കടലിൽ പോകുന്ന മുങ്ങൽ വിദഗ്ധരായ ഗവേഷകരെയുമെല്ലാം പല്ലുകൊണ്ട് കൊത്തി ഉപദ്രവിക്കുന്നതിൽ കുപ്രസിദ്ധരാണ് ഇവ. കടൽചൊറികൾ,ഞണ്ടുകൾ എന്നിങ്ങനെ കട്ടിയേറിയ പുറംതോടുളളവയെ മുറിക്കാൻ ഇവയുടെ ഈ കട്ടിയുളള പല്ലുകൾ സഹായിക്കുന്നു.
bibir dia lagi seksi dari aku 😭 pic.twitter.com/zzq8IPWzvD
— RaffNasir• (@raff_nasir) July 2, 2020
ഇതുവരെ ചിത്രത്തിന് ട്വിറ്ററിൽ 14000 ലൈക്കുകളും നിരവധി റീട്വീറ്റുകളും 8000 കമന്റുകളും ലഭിച്ചുകഴിഞ്ഞു. പോസ്‌റ്റ് കണ്ട എല്ലാവരും മീനിന്റെ പല്ല് കണ്ട് അശ്ചര്യപ്പെട്ടിരിക്കുകയാണ്.