kitchen

അടുക്കളയിലെ കരി പിടിച്ച പാത്രങ്ങളും സ്റ്റൗവും മിക്ക വീടുകളിലേയും പതിവ് കാഴ്ചയാണ്. പാത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരി വ‌ൃത്തിയാക്കുക എന്നത് വീട്ടമ്മമാർക്ക് ഒരു ഭാരിച്ച ജോലിയാണ്. ഇത്തരം പാത്രങ്ങൾ ശക്തമായി ഉരച്ച് കഴുകുന്നതിലൂടെ അതിൽ ദ്വാരം വീണ് ഉപയോഗ ശൂന്യമാകാറുണ്ട്. കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ?

പാത്രങ്ങളിൽ കരി പറ്റാതെ നോക്കുക എന്നതാണ് കരി പിടിച്ച പാത്രം കഴുകി വൃത്തിയാക്കുന്നതിലും നല്ലത്. ആഹാരം പാകംചെയ്യുമ്പോൾ മീഡിയം ഫ്ലൈം ഉപയോഗിക്കുന്നതാണ് നല്ലത്. ഹൈ ഫ്ലെയിമിൽ ഭക്ഷണം പാകം ചെയ്യുന്നത് പാത്രം കരിയുന്നതിന് കാരണമാകും.നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ലോഫ്ലെയിമിൽ ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ അതിന്റെ കോട്ടിങ്ങ് ഇളകി പോകാൻ സാധ്യതയുണ്ട്. കോട്ടിങ്ങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.