l

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി ഒപിയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിൽ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നുവെന്ന് ജീവനക്കാർ പറയുന്നു. 'പെട്ടെന്ന് എന്നെ രക്ഷിക്കണേ' എന്നും പറഞ്ഞാണത്രേ സ്ത്രീ നിലവിളിക്കുന്നത്.

ഉച്ചത്തിലുള്ള നിലവിളി കേട്ട് ജീവനക്കാർ ഉണർന്നെങ്കിലും, ശബ്ദം കേട്ട ഭാഗത്ത് പോകാൻ ആർക്കും ധൈര്യമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പലതവണ നിലവിളി കേട്ടതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

കൂടാതെ ഞായറാഴ്ച വൈകീട്ട് ഗൈനക്കോളജി ഒപി പൂട്ടാൻ ചെന്ന ജീവനക്കാരിക്ക് പത്ത് മിനിറ്റ് ശ്രമിച്ചിട്ടാണ് അതിന് സാധിച്ചത്. ഇതോടെ പേടിച്ചുപോയ ജീവനക്കാരി ഇനി ആ ഭാഗത്തും, അതിന് സമീപത്തുള്ള വിശ്രമ മുറിയിലും രാത്രി പോകില്ലെന്ന് അധികൃതരെ അറിയിച്ചു കഴിഞ്ഞു.