കാറുകൾക്ക് മോടി കൂട്ടുന്നതിനായി നിരവധി ആക്സസറീസ് ഇന്ന് വിപണിയിൽ ലഭ്യമാണ്. ആഡംബരത്തിലുപരി അത്യന്തം അനിവാര്യമായ പല ആക്സസറീസും ഇന്ന് വിപണിയിൽ ലഭ്യമാണ്. കാറുകളിൽ ഏറ്റവും ഉപയോഗപ്രദമായ ചില ആക്സസറികൾ പരിചയപ്പെട്ടാലോ?
ഡാഷ് ക്യാം
ഡാഷ് ബോർഡിൽ ഘടിപ്പിക്കുന്ന വീഡിയോ റെക്കോർഡിങ്ങ് കാമറയാണിത്. കാറിന് പുറത്തുള്ള കാര്യങ്ങൾ തത്സമയം പകർത്തി സൂക്ഷിക്കുന്ന ഡാഷ് ക്യാം അപകട വേളകളിലും, മറ്റ് അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലും വളരെ സഹായകമാകാറുണ്ട്. പല വിദേശ രാജ്യങ്ങളിലും ഡാഷ് ക്യാം നിർബന്ധമാക്കിയിട്ടുണ്ട്.
12V മൊബൈൽ ചാർജ്ജർ
ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയ സ്മാർട്ട് ഫോണുകൾ കാറിൽ തന്നെ ചാർജ്ജ് ചെയ്യുന്നതിനാണ് 12V മൊബൈൽ ചാർജ്ജർ ഉപയോഗിക്കുന്നത്. കാറിലെ12V പവര്‍ സോക്കറ്റിന് അനുയോജ്യമായ മൊബൈല്‍ ചാര്‍ജ്ജറുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
ജമ്പർ കേബിൾ
യാത്രയ്ക്കിടെ ബാറ്ററി ചാർജ്ജ് ഡൗൺ ആയാൽ അത്തരം സന്ദർഭങ്ങളിൽ ജമ്പർ കേബിൾ സഹായകമാവും. മറ്റൊരു വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നും ഊര്‍ജ്ജം വലിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ജമ്പര്‍ കേബിള്‍ സഹായിക്കും.
സോളാർ ഫാൻ
വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോള്‍ കാറിന്റെ ഊഷ്മാവ് വളരെ കുടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ എസി പ്രവര്‍ത്തിപ്പിച്ചാലും ചൂടു കുറയാന്‍ കുറച്ചു സമയമെടുക്കും. കാറില്‍ സോളാര്‍ ഫാനുണ്ടെങ്കില്‍ ചൂടുവായു വളരെ വേഗം പുറന്തള്ളപ്പെടുകയും ക്യാബിനകത്തേക്ക് ശുദ്ധവായു നിറയുകയും ചെയ്യും.
മൊബൈൽ ഹോൾഡർ
നാവിഗേഷൻ സംവിധാനങ്ങളും മാപ്പും ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണിത്. സ്മാർട്ട് ഫോണിനെ വിൻഡ്‌സ്ക്രീനിൽ ഘടിപ്പിക്കുന്നതിന് മൊബൈൽ ഹോൾഡർ സഹായിക്കും.
കാർ കവർ
ദീർഘനേരം കാർ പാർക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ കാർ മൂടിയിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ക്വാളിറ്റിയുള്ള കാർ കവറുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക, കാരണം ചില കവറുകൾ കാറിന്റെ പെയിന്റ് മങ്ങുന്നതിന് കാരണമാകും.
മൈക്രോ ഫൈബർ ടവൽ
കാറിൽ എപ്പോഴും കരുതേണ്ട ഒന്നാണിത്. കാർ കഴുകിയതിനു ശേഷം ഇത്തരം ടവലുകൾ ഉപയോഗിച്ച് വെള്ളം തുടച്ച് നീക്കാൻ കഴിയും. വളരെ മൃദുവായതിനാൽ തന്നെ മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് തുടച്ചതിന്റെ പാടുകൾ കാറിൽ അവശേഷിക്കുകയില്ല.