rekha

മുംബയ്: സെക്യൂരിറ്റി ജീവനക്കാരനും വീട്ടിലെ രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബോളിവുഡ് നടി രേഖയോട് ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം.രേഖയുടെ സ്രവപരിശോധന ഉടൻ നടത്തും. നടിയുടെ ബംഗ്ളാവ് മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ സീൽചെയ്തിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരനും ജീവനക്കാർക്കും കൊവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.

ബോളിവുഡിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞദിവസമാണ് അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യാ റായ്,മകൾ ആരാധ്യ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ കരൺ ജോഹറിന്റെ ജോലിക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.