അരികിലെ ഒരു പൂവിതൾ പോലെ
തെന്നലോ, മെല്ലെ തലോടവേ
അറിയാതെ പോയ നിന്റെ ആത്മാവിലെ
വിങ്ങലുണർത്തിയ സ്വപ്‌നങ്ങൾ
ഇനിയും മറക്കുവാനാകില്ല എനിക്കാ
ദിനങ്ങൾ, നമുക്ക് മാത്രമല്ല
എന്തിനായി അകലേക്ക് മാഞ്ഞു
എന്തിനായി വേർപെടാൻ നോക്കി
നാമുള്ള ഈ നിത്യഹരിതഭൂമിയിൽ
ഒന്നുമില്ലെങ്കിലും പൂർണ സംതൃപ്‌തി
ഈ സ്‌നേഹമയൂരത്തിന്റെ വർണ്ണത്തിളക്കം
പരക്കട്ടേ, അലിയട്ടെ. ഈ ഇളം കാറ്റിൽ