കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു. കേസിലെ പ്രതികളായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചു. ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അന്വേഷണ ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തി. അതേസമയം, സ്വപ്ന വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലുമുണ്ട്. ജൂൺ മാസത്തിൽ ഒമ്പത് തവണയാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. യുവതി വിളിച്ചത് കിറ്റ് വിതരണത്തെക്കുറിച്ച് സംസാരിക്കാനായിരുന്നെന്നാണ് മന്ത്രിയുടെ പ്രതികരണം .മന്ത്രി കെ.ടി ജലീലിന്റെ പേഴ്സണൽ സ്റ്റാഫിനെയും പ്രതികൾ വിളിച്ചു.