ambatti-rayudu

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡുവിനും ഭാര്യ വിദ്യയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പാട്ടിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിദ്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അമ്പാട്ടിയുടെ സെൽഫിയും ചെന്നൈ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് വിദ്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2009 ഫെബ്രുവരി 14-നാണ് റായുഡുവും വിദ്യയും വിവാഹിതരാകുന്നത്. നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അമ്പാട്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.