എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചസംവിധായകൻ ആർ.എസ്.വിമതൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ധർമ്മരാജ്യ എന്നുപേരിട്ടു.മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാളായിരിക്കും തന്റെ ചിത്രത്തിലെ നായികനാകുന്നതെന്ന് ആർ.എസ്.വിമൽ പറയുന്നു.
'തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പണം. തിരുവിതാംകൂർരാജ്യത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ നിന്നും ഒരു നായകകഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ടസൂപ്പർ താരം ആ കഥാപാത്രമാകുന്നു.
ധർമരാജ്യ. വിർച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുങ്ക്ഭാഷകളിലാണ് ചിത്രം നിർമിക്കുകകയെന്നും ആർ. എസ്. വിമൽ അറിയിച്ചു.വിമൽ ഇപ്പോൾ ബഹുഭാഷാ ചിത്രമായ കർണന്റെ പണിപ്പുരയിലാണ്.