crow

കോട്ടയം: വഴിയരികിൽ പാർക്കുചെയ്തിരിക്കുന്ന കാറിന് മുകളിൽ കാക്ക കാഷ്ഠിക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റിനുമുന്നിൽ കാർ പാർക്കുചെയ്ത് പോയയാൾക്ക് പറ്റിയതുപോലെ മറ്റാർക്കും പറ്റിയിട്ടുണ്ടാവില്ല. രാവിലെ കാർ പാർക്കുചെയ്തുപോയ ഉടമ വൈകുന്നേരം തിരിച്ചെത്തിയപ്പോൾ അത് സ്വന്തം കാറാണെന്നുപോലും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ കാക്കകൾ കാഷ്ഠിച്ച് വൃത്തികേടാക്കിയിരുന്നു. കാഷ്ഠം വീഴാത്ത ഒരിഞ്ചുസ്ഥലംപോലും ബാക്കിയുണ്ടായിരുന്നില്ല. കാറിന്റെ നിറംപോലും തിരിച്ചറിയാനാവുമായിരുന്നില്ല. ഒടുവിൽ സമീപത്തെ കടയിൽ നിന്ന് ബക്കറ്റും വെ‌ളളവും വാങ്ങി കാറിന്റെ മുൻഭാഗം ഒരുതരത്തിൽ കഴുകി വൃത്തിയാക്കിയശേഷമാണ് കാറുമായി മടങ്ങാനായത്.

കാർ പാർക്കുചെയ്തിരുന്നതിന് സമീപത്തുള‌ള മരത്തിനുമുകളിൽ കൂടുകൂട്ടിയിരുന്ന നീർകാക്കകളാണ് ഇൗ കൊടുംപാതകം ചെയ്തത്. സംഭവം വാർത്തയായതോടെ നാഗമ്പടം ബസ് സ്റ്റാന്റിനുമുന്നിൽ വാഹനങ്ങൾ പാർക്കുചെയ്യാൻ ആൾക്കാർ മടിക്കുകയാണ്.