കൊച്ചി: എസ്.യു.വി ശ്രേണിയിൽ ഹ്യുണ്ടായ് പരിചയപ്പെടുത്തിയ പ്രീമിയം എസ്.യു.വിയായ ടുസോണിന്റെ ഫ്ളാഗ്‌ഷിപ്പ് പതിപ്പ് വിപണിയിലെത്തി. 2.0 ലിറ്റർ പെട്രോൾ 6 എ.ടി മോഡലിലെ ജി.എൽ.ഒ വേരിയന്റിന് 22.30 ലക്ഷം രൂപയും ജി.എൽ.എസ് വേരിയന്റിന് 23.52 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2.0 ലിറ്റർ ഡീസൽ 8 എ.ടി മോഡലിലെ ജി.എൽ.ഒ വേരിയന്റിന് 24.35 ലക്ഷം രൂപയും ജി.എൽ.എസിന് 25.56 ലക്ഷം രൂപയും ജി.എൽ.എസിന്റെ ഫോർവീൽ ഡ്രൈവ് വേരിയന്റിന് 27.03 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
വിപണിയിൽ തന്നെ ആദ്യമായി, ഓഗ്‌മെന്റഡ് റിയാലിറ്റി പദ്ധതിയായ 'ദ നെക്‌സ്‌റ്ര് ഡൈമൻഷൻ" മുഖേനയാണ് പുത്തൻ ടുസോണിനെ ഹ്യുണ്ടായ് അവതരിപ്പിച്ചത്. അൾട്ടിമേറ്ര് എസ്.യു.വി ക്രെറ്റ, സ്‌റ്രൈലിഷ് മോഡലായ വെർണ എന്നിവയുടെ പുതിയ പതിപ്പുകളും ദ നെക്‌സ്‌റ്ര് ഡൈമൻഷൻ മുഖേന ഹ്യുണ്ടായ് അവതരിപ്പിച്ചു. വിപണിയിൽ തന്നെ ആദ്യമെന്ന പെരുമയോടെ ഒട്ടേറെ നവീന ഫീച്ചറുകളും ടുസോണിൽ കാണാം.
ഹ്യുണ്ടായ് ബ്ളൂലിങ്ക് , ഇൻഫിനിറ്റി പ്രീമിയം സൗണ്ട് സിസ്‌റ്രം, ഹൈറ്ര് അഡ്‌ജസ്‌റ്രബിൾ ഹാൻഡ്‌സ്-ഫ്രീ പവർ ടെയ്ൽഗേറ്ര്, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്ര്, വയർലെസ് ഫോൺ ചാർജർ, ട്വിൻ ക്രോം എക്‌സ്‌ഹോസ്‌റ്ര്, വെൽകം ഫംഗ്‌ഷൻ, ഡോർ പോക്കറ്ര് ലൈറ്രിംഗ്, ക്രോം ഔട്ട്‌സൈഡ് ഡോർ ഹാൻഡിൽസ് എന്നിവയാണവ.