റാവല്‍പിണ്ടി: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഒമാൻ. പൈലറ്റുമാരുടെ യോഗ്യതാപത്രങ്ങള്‍ വ്യക്തമായ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ് ഒമാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി. ഒമാൻ അധികൃതർ ഇസ്ലാമാബാദിനോട് വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്ത് പ്രതിരോധ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. സുരക്ഷ നടപടികൾ സ്വീകരിക്കാത്ത പക്ഷം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് വിലക്കേർപ്പെടുത്തുമെന്ന് ഒമാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇപ്രകാരം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒമാൻ വ്യോമാതിര്‍ത്തി വഴിയുള്ള യാത്രകൾ സാധിക്കില്ല.
പി.ഐ.എയുമായുള്ള അടുത്തിടെ ഉണ്ടായ സുരക്ഷാ പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ, ഒമാനി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയന്‍ എയര്‍ സേഫ്റ്റി ഏജന്‍സി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പി.ഐ.എയുടെ യാത്രാ അനുമതി ആറുമാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഏവിയേഷന്‍ റെഗുലേറ്ററിന്റെ ലൈസന്‍സിംഗ്, സുരക്ഷാ മേല്‍നോട്ടത്തിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും (ഐ.എ.ടി.എ) ആശങ്ക പങ്കുവച്ചു. എല്ലാ പൈലറ്റുമാരുടെയും യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാമെന്ന് പാകിസ്ഥാൻ സി.എ.എ ഒമാനി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് വിശദീകരിച്ചു.
പൈലറ്റുമാരുടെ ലൈസൻസുകൾ വ്യാജമല്ലെന്നും വാലിഡിറ്റി പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകൂയെന്നും പൈലറ്റുമാർ എല്ലാം പരിചയസമ്പന്നരാണെന്നും പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അറിയിച്ചു.