ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങളിൽ നയിച്ച അഞ്ച് ക്യാപ്ടന്മാർ
ഇവരാണ്
1. മഹേന്ദ്ര സിംഗ് ധോണി
200
ഐ.സി.സിയുടെ മൂന്ന് പ്രധാനകിരീടങ്ങളും ഇന്ത്യയ്ക്ക് നേടിത്തന്ന മഹേന്ദ്ര സിംഗ് ധോണിയാണ് ഏകദിനങ്ങളിൽ നയിച്ച മത്സരങ്ങളുടെ എണ്ണത്തിലും മുന്നിൽ .ആകെ 350 ഏകദിനങ്ങൾ കളിച്ച ധോണി അതിൽ 200 എണ്ണത്തിലും നായകനായിരുന്നു.ഇതിൽ 110 എണ്ണത്തിലും വിജയിപ്പിച്ചു. 74 തോൽവികൾ,5 ടൈകൾ, 11 ഫലമില്ലാത്ത മത്സരങ്ങൾ എന്നിങ്ങനെയാണ് ധോണിയുടെ ക്യാപ്ടൻസി റെക്കാഡ്. 59.52 ആണ് വിജയശതമാനം.
2011 ലെ ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഏകദിനങ്ങളിലെ പ്രധാന കിരീടനേട്ടങ്ങൾ.എല്ലാഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (332) ഇന്ത്യയെ നയിച്ചതും ധോണിയാണ്. 2007ലാണ് ഏകദിന ക്യാപ്ടൻസി ഏറ്റെടുത്തത്. 2017ൽ ഒഴിഞ്ഞു. ഏകദിനങ്ങളിലും ട്വന്റി-20യിലും ഏറ്റവും വിജയം നേടിത്തന്ന ക്യാപ്ടനും ധോണി തന്നെ.
2. മുഹമ്മദ് അസ്ഹറുദ്ദീൻ
174
ഒത്തുകളി വിവാദത്തിൽക്കുടുങ്ങി കരിയർ അവസാനിപ്പിക്കേണ്ടിവന്ന അസ്ഹർ 174 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചു.1985ൽ അരങ്ങേറി അഞ്ചുവർഷത്തിനുള്ളിൽ നായകപദവിയിലെത്തി. 1996 ലോകകപ്പിന് ശേഷം കുറച്ചുനാൾ മാറി നിന്നെങ്കിലും 1999ൽ വിലക്കപ്പെടുംവരെ നായകൻ.90 വിജയങ്ങളും 76 തോൽവികളും.മൂന്ന് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ചു. വിജയശതമാനം : 54.16
3. സൗരവ് ഗാംഗുലി
146
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സൗമ്യന്മാരായ സൈനികരിൽ നിന്ന് ചീറുന്ന പോരാളികളായി മാറ്റിയ നായകൻ. ഒത്തുകളി വിവാദത്തിൽ തകർന്നടിഞ്ഞിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ ചാരത്തിൽ നിന്ന് ഉയിർത്തെണീപ്പിച്ച് 2003 ലോകകപ്പ് ഫൈനൽ വരെയെത്തിച്ചത് സൗരവാണ്.നായകനായി 76 വിജയങ്ങളും 65 തോൽവികളും. അഞ്ചെണ്ണം ഫലമില്ലാതെപോയി.
വിജയശതമാനം : 53.90
4.വിരാട് കൊഹ്‌ലി
89
മൂന്ന് വർഷം കഴിഞ്ഞിട്ടേയുള്ളൂ ധോണിയിൽ നിന്ന് കൊഹ്‌ലി ഏകദിന ക്യാപ്ടൻസി ഏറ്റെടുത്തിട്ട്. ഒരു ലോകകപ്പ് ഉൾപ്പടെ 89 മത്സരങ്ങളിൽ ടീമിനെ നയിച്ചു.ഇതിൽ 62 കളികളിലും വിജയം നേടിത്തന്നു.24 തോൽവികൾ മാത്രം.ഒരു കളി ടൈ ആയി.രണ്ടെണ്ണം ഉപേക്ഷിച്ചു.ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്,ആസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം പരമ്പര വിജയത്തിലേക്ക് നയിച്ചു.
വിജയശതമാനം : 71.83
5.രാഹുൽ ദ്രാവിഡ്
79
ക്യാപ്ടൻസിയിൽ സ്ഥിരക്കാരനായിരുന്നില്ല ദ്രാവിഡ്. ഏത് വെല്ലുവിളിയും ഒരു പരാതിയും കൂടാതെ ഏറ്റെടുക്കുന്ന സ്വഭാവക്കാരനായതിനാൽ ഗാംഗുലി സ്ഥാനമൊഴിഞ്ഞപ്പോൾ നായകനാകേണ്ടി വന്നു.79 ഏകദിനങ്ങളിൽ നയിച്ചപ്പോൾ 42 വിജയങ്ങൾ നേടിത്തന്നു. 2007ലെ കരീബിയൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായത് ദ്രാവിഡിന്റെ ക്യാപ്ടൻസി കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി.
വിജയശതമാനം : 56.