pic

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ രക്ഷിക്കുവാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോൺ കോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ശിവശങ്കറിന്റെ കോൾലിസ്റ്റുകൾ പരിശോധിച്ചാൽ ഇതു സംബന്ധിക്കുന്ന തെളിവുകൾ ലഭിക്കുമെന്നും സ്വപ്നയെ രക്ഷപ്പെടുത്താൻ ശിവശങ്കർ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും സ്വർണക്കടത്തിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.വസ്തുതകളുടെ പിൻബലമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ് തനിക്കില്ലെന്നും ആരോപണങ്ങൾ തെറ്റാണെങ്കിൽ ശിവശങ്കറിന് നിയമനടപടികൾ സ്വീകരിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.