realme

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മിയുടെ എന്‍ട്രി ലെവല്‍ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയാണ് സി. റിയല്‍മി സി1,സി2,സി3 എന്നീ ഫോണുകളുള്ള സി ശ്രേണിയിലേക്ക് മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടെ കമ്പനി അവതരിപ്പിച്ചു. റിയല്‍മി സി11 എന്ന പേരില്‍ എത്തിയിരിക്കുന്ന 7,499 രൂപയാണ് വില.2 ജിബി റാമും 32 ജിബി ഇന്റര്‍ണല്‍ സ്റ്റോറേജ് കപ്പാസിറ്റിയുമായെത്തിയ റിയല്‍മി സി11, റിച്ച് ഗ്രീന്‍, റിച്ച് ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്നത്.

ഈ മാസം 22-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ട്, റിയല്‍മി വെബ്സൈറ്റുകള്‍ മുഖേന റിയല്‍മി സി11-ന്റെ വില്പന ആരംഭിക്കും. അധികം താമസമില്ലാതെ റീടൈല്‍ സ്റ്റോറുകളിലും സി11 ലഭ്യമാവും. റിയല്‍മി സി11 ഇരട്ട നാനോ സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന റിയല്‍മി സി11, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.മിനി-ഡ്രോപ്പ് ഡിസ്‌പ്ലെയുള്ള 6.5 ഇഞ്ച് എച്ഡി+ (720x1,600 പിക്സല്‍) സ്‌ക്രീന്‍ ആണ് ഫോണിന്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ , 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍ എന്നിവ ചേര്‍ന്നതാണ് റിയല്‍മി സി11-ന്റെ പ്രധാന ക്യാമറ .2.4 ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറ വാട്ടര്‍ഡ്രോപ്-സ്‌റ്റൈല്‍ നോച് രീതിയില്‍ ഫോണിന്റ മുന്നിലും ക്രമീകരിച്ചിട്ടുണ്ട്.റിവേഴ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000എം.എ.എച്ച് ബാറ്ററി റിയല്‍മി സി11-ന്റെ പ്രത്യേകതയാണ്. 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചാല്‍ 256 ജിബി വരെയായി ഉയര്‍ത്താം.