ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ അശോക് ഗെലോട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കി കോൺഗ്രസ് വിടുമെന്ന ട്വിറ്ററിൽ സൂചിപ്പിച്ച സച്ചിൻ പൈലറ്റ്, സിന്ധ്യയുടെ പാതയിൽ ബി. ജെ. പിയിൽ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ പാർട്ടി രൂപീകരിക്കാനും ഇടയുണ്ട്. ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.
ഗോവിന്ദ് സിംഗ് ദൊതാസാരയാണ് പുതിയ പി. സി. സി അദ്ധ്യക്ഷൻ. സച്ചിൻ പക്ഷക്കാരായ രമേശ് മീണ, വിശ്വേന്ദ്ര സിംഗ് എന്നീ മന്ത്രിമാരെയണ് മാറ്റിയത്. മറ്റൊരു എം.എൽ.എ മുകേഷ് ഭാസ്‌കറിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. മറ്റ് എം.എൽ.എമാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നടപടിയെടുത്തില്ല. പന്ത്രണ്ട് എം. എൽ.എമാരാണ് ഇപ്പോൾ സച്ചിനോപ്പമുള്ളത്. ആറ് പേർ തിരിച്ചെത്തിയെന്നാണ് സൂചന.
ഇന്നലത്തെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന അന്ത്യശാസനം സച്ചിൻ തള്ളിയിരുന്നു. യോഗത്തിന് ശേഷം എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിൻ കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് രൺദീപ് സുർജെവാല എന്നിവരാണ് നടപടി പ്രഖ്യാപിച്ചത്.
സാദ്ധ്യതകൾ
@200 അംഗ സഭയിൽ കേവലഭൂരിപക്ഷം 101
@107 പേരായിരുന്നു കോൺഗ്രസിന്. സർക്കാരിന് മൊത്തം 124 പേരുടെ പിന്തുണ
@കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ 86എം.എൽ.എമാർ
@കോൺഗ്രസിന് ഭൂരിപക്ഷത്തിന് കൂടുതൽ പേരെ ഒപ്പം നിറുത്തണം.
@13 സ്വതന്ത്രരുടെയും, രണ്ട് ബി.ടി.പി എം.എൽ.എമാരുടെയും നിലപാട് നിർണായകം. @ 2 സി.പി.എം അംഗങ്ങൾ പിന്തുണ തുടർന്നേക്കും.
@72 പേരുള്ള ബി. ജെ. പിക്ക് മൊത്തം 76 പേരുടെ പിന്തുണ. ഭൂരിപക്ഷത്തിന് 25 പേർ കൂടി വേണം
@സച്ചിൻ പക്ഷത്ത് നിലവിൽ 12 പേർ. 25 എം. എൽ.എമാർ വരെ ഉണ്ടെന്നാണ് റിപ്പോർട്ട്. കൂറുമാറ്റം ഒഴിവാക്കാൻ ഇവർ രാജിവച്ചാൽ ഗെലോട്ട് സർക്കാർ അപകടത്തിലാവും