തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സ്റ്റാച്യുവിൽ സെക്രട്ടേറിയേറ്റിൽ നിന്നും വിളിപ്പാടകലെയുള്ള ആഡംബര ഹോട്ടലിൽ പരിശോധന നടത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ. പരിശോധനയെ തുടർന്ന് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററിലെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇവിടെ നിന്നും ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്ത് കുമാറും ഈ ഹോട്ടലിൽ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഹോട്ടലിൽ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകുമെന്നും വിവരമുണ്ട്.