ചൈനയുമായുള്ള ബന്ധം താറുമാറായ പശ്ചാത്തലത്തിൽ ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണൽ നിർമ്മിക്കാൻ ഇന്ത്യ നീക്കമാരംഭിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസമിലെ ഗൊഹ്പുര്‍ നുമലിഗഡ് പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ടണൽ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകി.